19 വർഷം. കഴിഞ്ഞ 19 വർഷമായി എന്റെ മേൽ ഒരു ലേബൽ ഉണ്ട്. ഒരു വിധ്യാർത്ഥി എന്ന ലേബൽ. ആ ലേബൽ എന്നിൽ നിന്ന് വിടപറയുകയാണ്. ഇനി വളരെ കുറച്ചു നാളുകൾ മാത്രം. പലതും കണ്ടും കേട്ടും പറഞ്ഞും പഠിച്ചു. ആരോ പറഞ്ഞതുപോലെ ജീവിതത്തിലെ 75 % എങ്ങനെ കളയണമെന്ന് ഞാൻ 25% വിദ്യാഭ്യാസ കാലഘട്ടത്തിൽ പഠിച്ചോ എന്ന് എനിക്ക് അറിയില്ല. പഠിച്ചു എന്ന് വിശ്വസിച്ച് ഞാൻ എന്റെ ജീവിതത്തിന്റെ പ്രധാന ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഇനി ഒരു ജേർണലിസ്റ്റ് എന്ന ലേബൽ. ജീവിതത്തിനു കുറെ കുടി അർത്ഥം വരുന്നതുപോലെ കുറെ കുടി ഉത്തരവാദിത്വം വരുന്നതുപോലെ. ലേബലുകൾ മാറുന്നത്തുപോലെ ജീവിതത്തിൽ ഇപ്പൊൾ ഉള്ള പല സ്വഭാവങ്ങളും മാറ്റണം. എങ്കിലേ ഒരു നല്ല ജേർണലിസ്റ്റ് ആകാൻ സാധിക്കു. അതിനുള്ള ശ്രമം ആരംഭിക്കുന്നു.