Thursday, 25 July 2013

വിടപറയാൻ നേരമാകുന്നു

19 വർഷം. കഴിഞ്ഞ 19 വർഷമായി എന്റെ മേൽ ഒരു ലേബൽ ഉണ്ട്. ഒരു വിധ്യാർത്ഥി എന്ന ലേബൽ. ആ ലേബൽ എന്നിൽ നിന്ന് വിടപറയുകയാണ്. ഇനി വളരെ കുറച്ചു നാളുകൾ മാത്രം. പലതും കണ്ടും കേട്ടും പറഞ്ഞും പഠിച്ചു. ആരോ പറഞ്ഞതുപോലെ ജീവിതത്തിലെ  75 % എങ്ങനെ കളയണമെന്ന് ഞാൻ 25% വിദ്യാഭ്യാസ കാലഘട്ടത്തിൽ പഠിച്ചോ എന്ന് എനിക്ക് അറിയില്ല. പഠിച്ചു എന്ന് വിശ്വസിച്ച് ഞാൻ എന്റെ ജീവിതത്തിന്റെ പ്രധാന ഘട്ടത്തിലേക്ക് കടക്കുകയാണ്. 

ഇനി ഒരു ജേർണലിസ്റ്റ് എന്ന ലേബൽ. ജീവിതത്തിനു കുറെ  കുടി അർത്ഥം വരുന്നതുപോലെ കുറെ കുടി ഉത്തരവാദിത്വം വരുന്നതുപോലെ. ലേബലുകൾ മാറുന്നത്തുപോലെ ജീവിതത്തിൽ ഇപ്പൊൾ ഉള്ള പല സ്വഭാവങ്ങളും മാറ്റണം. എങ്കിലേ ഒരു നല്ല ജേർണലിസ്റ്റ് ആകാൻ സാധിക്കു. അതിനുള്ള ശ്രമം ആരംഭിക്കുന്നു. 


Wednesday, 24 July 2013

ആദ്യ പോസ്റ്റ്‌

അങ്ങനെ ഞാനും  ബ്ലോഗിൽ എത്തി. ഇതിലുടെ ആരെയും ചിന്തിപിക്കാനല്ല ഞാനും ഈ മത്സരലോകത്തിൽ ഒന്ന്  എഴുതി വളരട്ടെ. എല്ലാ മണ്ടത്തരങ്ങളും ദയവു ചെയ്ത് ക്ഷമിക്കുക. എല്ലാ വലിയ ബ്ലോഗ്‌  എഴുത്തുകാരുടെയും അനുഗ്രഹങ്ങൾ അഭ്യർത്ഥിച്ചുകൊണ്ടു ഞാൻ തുടങ്ങട്ടെ....